SignIn
Kerala Kaumudi Online
Friday, 26 April 2024 10.23 AM IST

പിന്നെ ആർക്കറിയാം സാറെ, നമ്മൾ എത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടാകും; ത്രില്ലടിപ്പിച്ച് കുറ്റവും ശിക്ഷയും, ട്രെയ്‌ലര്‍

kuttavum-sikshayum

രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആസിഫ് അലി നായക വേഷത്തിലെത്തുന്ന ചിത്രം പൊലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ്. ആസിഫിനൊപ്പം അലന്‍സിയര്‍, ഷറഫുദ്ദീന്‍, സണ്ണി വെയിന്‍, സെന്തില്‍ കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നു. കാസർ​ഗോ‍ഡ് നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് കഥ ഒരുക്കിയത്. സിബി തോമസിന്റെ നേതൃത്വത്തിലുള്ള അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനായി വടക്കേ ഇന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബി. അജിത് കുമാറാണ് എഡിറ്റിം​ഗ്. സുരേഷ് രാജനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഡോണ്‍ വിന്‍സന്റ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം: സാബു ആദിത്യന്‍, സൗണ്ട്: രാധാകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUTTAVUM SIKSHAYUM, ASIF ALI, SUNNY WAYNE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.