SignIn
Kerala Kaumudi Online
Friday, 22 May 2026 2.00 AM IST

പാലക്കാട് ജില്ലാ ആശുപത്രിയിലെ എം.ആർ.ഐ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

mri

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും മികച്ച നൂതന സംവിധാനങ്ങളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച സീമെൻസിന്റെ എം.ആർ.ഐ യൂണിറ്റ് ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് കീഴിലുള്ള മൂന്നാമത്തെ എം.ആർ.ഐ സ്കാൻ യൂണിറ്റാണിത്. എറണാകുളം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് എം.ആർ.ഐ സ്കാൻ നിലവിലുള്ള മറ്റ് രണ്ട് ആശുപത്രികൾ.

ശരീരത്തിന്റെ ഓരോ ഭാഗവും പ്രത്യേകം സ്കാൻ ചെയ്യാനുള്ള ഡെഡിക്കേറ്റഡ് കോയിലുകളും 1.5 ഡെസ് ലയുമാണ് യൂണിറ്റിന്റെ പ്രത്യേകത. കുറഞ്ഞ സമയത്തിനുള്ളിൽ സ്കാൻ ചെയ്യാനും സാധിക്കുമെന്നതും വ്യക്തത കുറയില്ലെന്നതും പ്രത്യേകതയാണ്. 7.30 കോടി ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം ഒമ്പതു മുതൽ യൂണിറ്റിന്റെ പ്രവർത്തനം ആരഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഷാഫി പറമ്പിൽ എം.എൽ.എ,​ ജില്ലാ കളക്ടർ മൃൺമയി ജോഷി, ഡി.എം.ഒ ഡോ. കെ.പി.റീത്ത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.രമാദേവി എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL