
ബാലരാമപുരം: നേമം ഗവൺമെന്റ് യുപി.എസിൽ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.എം.വിൻസെന്റ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചന്തു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, വാർഡ് മെമ്പർമാരായ ഇ.ബി വിനോദ് കുമാർ, രാഗേഷ്, ഫ്രാൻസ് സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ, ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ വി.മനു എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ശൈലജ കുമാരി സ്വാഗതവും എസ്.എം.സി വൈസ് ചെയർമാൻ സുരേഷ് ഉപനിയൂർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |