
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസ്സിലും ബോയിസ് എച്ച്.എസ്.എസ്സിലും ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി സജ്ജീകരിച്ച ലാബുകളടെ ഉദ്ഘാടനവും ഗവ. ടൗൺ യു.പി.സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു. സംസ്ഥാനതലത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി എന്നിവരും ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു.
സ്‌കൂൾ തലങ്ങളിൽ നടന്ന പരിപാടികളിൽ ഒ.എസ്. അംബിക എം.എൽ.എ, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, വൈസ് ചെയർപേഴ്സൺ ജി. തുളസീധരൻ പിള്ള, എസ്. ഗിരിജ എന്നിവരും വിവിധ വാർഡ് കൗൺസിലർമാർ, സ്‌കൂളധികൃതർ, പി.ടി.എ.പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |