SignIn
Kerala Kaumudi Online
Thursday, 19 September 2024 5.21 AM IST

എൺപതുകളിൽ കംപ്യൂട്ടർ ഉപയോഗിക്കുന്ന പ്രധാനമന്ത്രിയിൽ നിന്ന് പേപ്പർ ഉപയോഗിക്കുന്ന പ്രധാനമന്ത്രിയിലേക്ക്, നരേന്ദ്രമോദിയുടെ വിമാനത്തിലെ ചിത്രത്തെ ട്രോളി കോൺഗ്രസ്

Increase Font Size Decrease Font Size Print Page
kk

ന്യൂഡൽഹി∙ യു.എസ് സന്ദർശനത്തിനിടെ വിമാനത്തിൽ നിന്ന് പകർത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അമേരിക്കൻ യാത്രയ്ക്കിടെ എയർ ഇന്ത്യൻ വൺ വിമാനത്തിലിരുന്ന് ഫയൽ നോക്കുന്ന ചിത്രം പ്രധാനമന്ത്രി തന്നെയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. രു നീണ്ട വിമാനയാത്ര നൽകുന്നത് നിരവധി ഫയലുകൾ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം ഈ ചിത്രത്തിന് കുറിപ്പായി ചേർത്തിട്ടുമുണ്ട്
ഇതിനു പിന്നാലെ നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തത്. യാത്രയ്ക്കിടയിലും ജോലി ചെയ്യുന്ന പ്രധാനമന്ത്രിയെ വാഴ്ത്തി നിരവധി പേർ രംഗത്തെത്തി.

എന്നാൽ ചിത്രത്തിനെതിരെ വ്യാപക വിമർശനവും ഉയർന്നു. മുൻ കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ പങ്കിട്ടാണ് കോൺഗ്രസ് അനുകൂല ഗ്രൂപ്പുകൾ വിമര്‍ശനം ഉയര്‍ത്തിയത്. ലാൽ ബഹദൂർ ശാസ്ത്രി, രാജീവ് ഗാന്ധി, പി.വി.നരസിംഹ റാവു, മൻമോഹൻ സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. എൺപതുകളിൽ കംപ്യൂട്ടറിൽ ജോലിയിൽ ചെയ്യുന്ന പ്രധാനമന്ത്രിയിൽനിന്നും പേപ്പർ ഉപയോഗിക്കുന്ന പ്രധാനമന്ത്രിയിലേക്ക് രാജ്യം മടങ്ങിയോ എന്നും രാജീവ് ഗാന്ധി വിമാനത്തിനുള്ളിൽ കംപ്യൂട്ടറിൽ ജോലി ചെയ്യുന്ന ചിതം പങ്കുവച്ച് ചിലർ പരിഹസിക്കുന്നു. മൻമോഹൻസിംഗ് വിമാനത്തിനുള്ളിൽ വാർത്താസമ്മേളനം നടത്തിയ ചിത്രങ്ങളും കോൺഗ്രസ് പങ്കിട്ടു.

ക്വാഡ്, യുഎൻ പൊതുസഭാ സമ്മേളനം എന്നിവയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസിലെത്തിയത്. 24ന് ക്വാഡ് ഉച്ചകോടിയിലും 25ന് യുഎൻ സമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, PM NARENDRA MODI, CONGRESS, SOCIAL MEDIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.