വാവയുടെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു ദിവസത്തെ സംഭവമാണ് ഇന്നത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലയിൽ കുരുങ്ങിയ നിരവധി പാമ്പുകളെ വാവ രക്ഷപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ വലയിൽ ചേര ആണെങ്കിൽ പോലും കൊണ്ട് പോകാൻ പറയും. പക്ഷെ ഇവിടെ മറിച്ചാണ് സംഭവിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഇലിപ്പോടിനടുത്ത് ഒരു വീടിന്റെ മുന്നിലെ പറമ്പിൽ വലയിൽ ഒരു മൂർഖൻ പാമ്പ് കുരുങ്ങി.
പരിസരം മുഴുവൻ കാട് പിടിച്ച് കിടക്കുന്നു. വീട്ടുകാർക്കും പാമ്പുകളെ ഭയമില്ല,കാരണം അവിടെ നിറയെ പാമ്പുകളാണ്. മിക്കവാറും ദിവസങ്ങളിൽ പാമ്പുകളെ കാണാറുണ്ട്. കൂടുതലായി കാണുന്നത് ചേരയെയും, മൂർഖനെയും ആണ്. വലയിൽ കുരുങ്ങിയ പാമ്പ് അവശനിലയിലാണ്.ചുറ്റും കാടുപിടിച്ച് കിടക്കുന്നതിനാൽ അവിടെ തന്നെ തുറന്ന് വിട്ടാൽ മതിയെന്ന് വാവയെ വിളിച്ച ആൾ പറഞ്ഞു.ഇത് കേട്ടതും വാവയ്‌ക്കും സന്തോഷം.ആദ്യമായാണ് ഒരാൾ ഇങ്ങനെ പറയുന്നത്. എന്നാൽ വലയിൽ നിന്ന് രക്ഷപ്പെട്ട മൂർഖൻ പെട്ടെന്ന് പത്തി വിടർത്തി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |