SignIn
Kerala Kaumudi Online
Thursday, 19 September 2024 9.09 AM IST

വാക്സിൻ എടുത്തില്ലെങ്കിൽ പഠിപ്പിക്കേണ്ട : ഇസ്രായേൽ

Increase Font Size Decrease Font Size Print Page
bgvvh

ജറുസലേം : രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തി പ്രാപിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ഇസ്രായേൽ സർക്കാർ. ഇതിന്റെ ഭാഗമായി കൊവിഡ് വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ പഠിപ്പിക്കേണ്ടെന്നാണ് പുതിയ നിർദ്ദേശം. ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കില്ല. സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത അദ്ധ്യാപകർ 84 മണിക്കൂർ മുൻപ് പരിശോധിച്ച ആന്റിജൻ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് ഹാജരാക്കണം. കൊവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശമെന്നാണ് വിശദീകരണം.

നിബന്ധനകൾ പാലിക്കാത്ത സ്‌കൂളുകളിലെയും കിന്റർഗാർഡനുകളിലെയും അദ്ധ്യാപകർക്ക് ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം നൽകില്ലെന്നും നിബന്ധന പാലിക്കാത്തവരെ ഓൺലൈൻ ക്ലാസെടുക്കാനും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.