നെടുമ്പാശേരി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യയുടെ ദുബായ് - കണ്ണൂർ വിമാനവും എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് - മംഗലാപുരം വിമാനവും കൊച്ചിയിലിറക്കി. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഭക്ഷണം നൽകാത്തതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.
ഇന്നലെ പുലർച്ചെ 3.45നാണ് കണ്ണൂരിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കിയത്. ഈ വിമാനം ഉച്ചയ്ക്ക് 12.50ഓടെ കണ്ണൂരിലേക്ക് മടങ്ങി. 129 യാത്രക്കാരുണ്ടായിരുന്നു. മംഗലാപുരത്ത് ഇറങ്ങേണ്ട വിമാനം രാവിലെ 6.15നാണ് കൊച്ചിയിലിറങ്ങിയത്. 59 യാത്രക്കാരുണ്ടായിരുന്നു. 11.15ഓടെ മംഗലാപുരത്തേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |