കണ്ണൂർ: ഗേറ്റ് തലയിൽ വീണ് പരിക്കേറ്റ മൂന്ന് വയസുകാരൻ മരിച്ചു. മട്ടന്നൂർ ഉരുവച്ചാലിലാണ് സംഭവം. പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ ആണ് മരിച്ചത്. അയൽവീട്ടിലെ ഇരുമ്പ് ഗേറ്റ് ഹൈദറിന്റെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ഇന്നലെയായിരുന്നു വൈകിട്ട് ആറ് മണിയോടെ സമീപത്തെ വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുമ്പോഴായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ സ്ലൈഡിങ് ഗേറ്റ് ക്ലിപ്പില്‍ നിന്ന് ഇളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |