SignIn
Kerala Kaumudi Online
Thursday, 19 September 2024 2.21 AM IST

ദേശഭക്തനായ അമരീന്ദർ അപമാനം നേരിടുന്നതും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ സ്വീകരിക്കപ്പെടുന്നതും ഇന്നേ ദിവസമാണ്: സന്ദീപ് ജി വാര്യർ

Increase Font Size Decrease Font Size Print Page
kanayya-amarinder

തിരുവനന്തപുരം: യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും കേരളത്തിലെ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത കെ.സി. വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും കോൺ​ഗ്രസിലെത്തിച്ചിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യർ. സുശക്തമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം വേണം. എന്നാൽ ആ പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോൺഗ്രസിൽ ഇപ്പോൾ ദർശിക്കാനാവുന്നില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്പോൾ വിഘടനവാദ ശക്തികളുമായി ഗ്രാന്റ് ഓൾഡ് പാർട്ടി സഖ്യം ചേരുന്നത് ആ പാർട്ടി എത്തിച്ചേർന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നതായും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

സർജിക്കൽ സ്ട്രൈക്കിന്റെ വാർഷിക ദിനമാണിന്ന്. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പോലെ ഒരു ദേശഭക്തനായ മുൻ സൈനികൻ കോൺഗ്രസിൽ നിന്ന് അപമാനം നേരിടുന്നതും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാർ കോൺഗ്രസിൽ സ്വീകരിക്കപ്പെടുന്നതും ഇന്നേ ദിവസമാണ്. പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാകുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

സർജിക്കൽ സ്ട്രൈക്കിന്റെ വാർഷിക ദിനമാണിന്ന്. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പോലെ ഒരു ദേശഭക്തനായ മുൻ സൈനികൻ കോൺഗ്രസിൽ നിന്ന് അപമാനം നേരിടുന്നതും ഭാരത് തേരേ തുക്ടേ ഹോംഗേ എന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാർ കോൺഗ്രസിൽ സ്വീകരിക്കപ്പെടുന്നതും ഇന്നേ ദിവസമാണ്.

രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നിരുന്ന ജ്യോതിരാദിത്യ, ജിതേന്ദ്ര പ്രസാദ, സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലെത്തിച്ചിരിക്കുന്നത്.

സുശക്തമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം വേണം. സംശയമില്ല. എന്നാൽ ആ പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോൺഗ്രസിൽ ഇപ്പോൾ ദർശിക്കാനാവുന്നില്ല. പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാവും ?

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്പോൾ വിഘടനവാദ ശക്തികളുമായി ഗ്രാൻറ് ഓൾഡ് പാർട്ടി സഖ്യം ചേരുന്നത് ആ പാർട്ടി എത്തിച്ചേർന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MODI, BJP, RAHUL GANDHI, K C VENUGOPAL, KANHAIYA KUMAR, CONGRESS, SANDEEP G VARIER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.