പാരിസ്: ഫ്രാൻസിൽ ഒരു ഭക്ഷ്യമേളയിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നേരെ മുട്ടയേറ്. ജനക്കൂട്ടത്തിന് നടുവിലൂടെ നടന്നു പോകുന്നതിനിടെയാണ് അഞ്ജാതൻ മുട്ടയെറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ പ്രസിഡന്റിന്റെ തോളിൽ തട്ടി മുട്ട തെറിച്ചുപോകുന്നത് കാണാം. മുട്ടയേറിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥർ മാക്രോണിനെ വളഞ്ഞു. മുട്ടയെറിഞ്ഞ അക്രമിയെ മറ്റു ചില സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായാണ് വിവരം.അക്രമിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നേരേത്ത ഒരു പൊതുപരിപാടിക്കിടെ മാക്രോണിനെ ഒരു യുവാവ് മുഖത്തടിച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ആറുമാസത്തിന് ശേഷം ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരുന്നതിനാൽ പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കുകയാണ് മാക്രോൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |