ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മുല്ലക്കൃഷി നടപ്പാക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ പൈലറ്റ് പ്രോജക്ടാണിത്. കൃഷിക്ക് ആവശ്യമായ മൂന്നു ലക്ഷം മുല്ലത്തൈകൾ നഴ്സറിയിൽ പാകമായി വരികയാണ്. ഉടൻ കൃഷിക്ക് തുടക്കം കുറിക്കും.
കുടുംബശ്രീയുടെ 200 കാർഷിക ഗ്രൂപ്പുകളാണ് കൃഷി ഏറ്റെടുത്ത് നടപ്പാക്കുക. ഒരോ ഗ്രൂപ്പിനും കുടുംബശ്രീയുടെ നഴ്സറികൾ വഴി 1500 തൈകൾ വീതം നൽകും. ബയോ ഫാർമസിയിൽ നിന്ന് കൃഷിക്കാവശ്യമായ വളം ലഭ്യമാക്കും. കുടുംബശ്രീ മിഷനിൽ നിന്ന് സബ്സിഡിയും ലഭിക്കും. ഒരു കാർഷിക ഗ്രൂപ്പിന് രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്യാം. 10 മുതൽ 15 വരെ അംഗങ്ങളാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. ഒരു ഗ്രൂപ്പിന് 1700 തൊഴിൽ ദിനങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരമാവധി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി പറഞ്ഞു.
""
കാർഷിക ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.
സുകന്യ സജിമോൻ
സി.ഡി.എസ് ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |