കുളത്തൂർ: കോലത്തുകര ക്ഷേത്രതന്ത്രി ആർ.എസ്. ഭവനിൽ സി.എസ്. സുദർശനൻ ചന്ദ്രമംഗലം (76) നിര്യാതനായി. താന്ത്രികാചാര്യനായിരുന്ന ചെമ്പഴന്തി വേലു വൈദ്യരുടെ താന്ത്രിക പാരമ്പര്യം പിൻതുടർന്നയാളാണ്. കുളത്തൂർ മുണ്ടിച്ചൻവിളാകം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയും തന്ത്രിയുമായിരുന്നു. ദീർഘനാൾ കോലത്തുകര ക്ഷേത്ര മേൽശാന്തിയും 3 വർഷമായി ക്ഷേത്ര തന്ത്രിയുമാണ്. അഖില ഭാരതീയ ശ്രീനാരായണ വൈദിക സംഘത്തിന്റെ ഭാരവാഹിയായിരുന്നു. ഭാര്യ: രാഗിണി. മക്കൾ : രേവതി, സുരാജ്. മരുമകൻ: അനീഷ്. സഞ്ചയനം : ബുധനാഴ്ച രാവിലെ 8 ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |