SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.56 AM IST

ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ല,​ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
kerala-highcourt

കൊച്ചി: പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ലെന്ന് കേരള ഹൈക്കോടതിയുടെ വിമർശനം. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം. കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. കൊച്ചി സൗത്ത് പൊലീസിന്‍റെ പൊലീസിന്റെ നടപടി ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ ഷൈനി സന്തോഷാണ് ഹർജി സമർപ്പിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുറപ്പാക്കണമെന്ന് സിറ്റി പൊലസ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA HIGH COURT, KERALA POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.