തിരുവനന്തപുരം: സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂറിന് നവരാത്രി അക്ഷരകലാ പുരസ്കാരം നൽകി ചട്ടമ്പിസ്വാമി സ്മാരക സമിതി ആദരിക്കുന്നു. 7 മുതൽ 14 വരെ മണക്കാട് ചിന്മയാ പത്മനാഭത്തിൽ നടക്കുന്ന നവരാത്രി അക്ഷരപൂജ നൃത്തസംഗീതോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പുരസ്കാരം നൽകും. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ജി.ഗോവിന്ദപിളള പുരസ്കാരം പിരപ്പൻകോട് മുരളിക്കും, ഗാനമേഖലയ്ക്ക് നൽകിയ സംഭാവനയ്ക്ക് ദലീമ എം.എൽ.എയ്ക്കും പുരസ്കാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |