കൊൽക്കത്തയോട് ദാരുണമായി തോറ്റ രാജസ്ഥാൻ റോയൽസിന് പ്ളേഓഫിൽ സ്ഥാനമില്ല
ചെന്നൈയോട് ജയിച്ചെങ്കിലും പഞ്ചാബും പ്ളേ ഓഫിൽ ഇടം നേടാതെ മടങ്ങുന്നു
ഷാർജ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ നിന്ന് 86 റൺസിന്റെ ദാരുണ പരാജയമേറ്റുവാങ്ങിയ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് പ്ളേഓഫ് കാണാതെ പുറത്തായി.കൊൽക്കത്തയുടെ ജയം പഞ്ചാബ് കിംഗ്സിന്റെയും പ്രതീക്ഷകൾ തകർത്തുകളഞ്ഞു. ഇന്നലെ ആദ്യ മത്സരത്തിൽ പഞ്ചാബ് ആറു വിക്കറ്റിന് ചെന്നൈ സൂപ്പർകിംഗ്സിനെ തോൽപ്പിച്ചെങ്കിലും 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അവർ. കൊൽക്കത്ത 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണെങ്കിലും ഇന്ന് മുംബയ് ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന്റെ ഫലം അറിഞ്ഞാലേ പ്ളേഓഫിന്റെ ചിത്രം വ്യക്തമാകൂ.
നാണംകെട്ട്
റോയൽസ്
നാണം കെട്ട പരാജയമാണ് അവസാന മത്സരത്തിൽ സഞ്ജുവും സംഘവും ഏറ്റുവാങ്ങിയത്.172റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 16.1 ഓവറിൽ 85റൺസിന് ആൾഔട്ടാവുകയായിരുന്നു. ടോസ് നഷ്പ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നാലുവിക്കറ്റ് നഷ്ടത്തിലാണ് 171റൺസെടുത്തത്.
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും (56),വെങ്കിടേഷ് അയ്യരും (38) ചേർന്ന് മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്.
രാജസ്ഥാൻ നിരയിൽ 44റൺസെടുത്ത രാഹുൽ തെവാത്തിയയും 18 റൺസെടുത്ത ശിവം ദുബെയും മാത്രമാണ് പിടിച്ചുനിന്നത്. യശ്വസി(0),ലിവിംഗ്സ്റ്റൺ(6),സഞ്ജു(1),അനുജ് റാവത്ത്(1),ഗ്ളെൻ ഫിലിപ്പ്സ് (8),ക്രിസ് മോറിസ് (0) എന്നിവരുടെ പുറത്താകലാണ് റോയൽസിന്റെ താളം തെറ്റിച്ചത്.
പഞ്ചാബ് ജയിച്ചു
പുറത്തായി
ദുബായ്: ഇന്നലെ ദുബായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ 134/6ൽ ഒതുക്കിയ ശേഷം ഏഴോവറും ആറുവിക്കറ്റുകളും ബാക്കിനിറുത്തി വിജയത്തിലെത്തുകയായിരുന്നു പഞ്ചാബ് കിംഗ്സ്.42 പന്തുകളിൽ 98 റൺസടിച്ചുകൂട്ടിയ നായകൻ കെ.എൽ രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബിന് തകർപ്പൻ വിജയമൊരുക്കിയത്.
ഇന്നത്തെ മത്സരം
മുംബയ് ഇന്ത്യൻസ് Vs സൺറൈസേഴ്സ് ഹൈദരാബാദ്
രാത്രി 7.30 മുതൽ 171 റൺസ് മാർജിനിലെങ്കിലും മുംബയ്ക്ക് ജയിക്കാൻ കഴിഞ്ഞാലേ പ്ളേ ഓഫിലെത്താൻ കഴിയുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |