SignIn
Kerala Kaumudi Online
Thursday, 19 September 2024 1.25 AM IST

16 കാരിക്ക്  സ്‌പെഷൽ ക്ലാസെടുക്കാൻ വീട്ടിലെത്തിയ ബയോളജി അദ്ധ്യാപകന്റെ പ്രാക്ടിക്കൽ ക്ലാസ്, പെൺകുട്ടിയുടെ പരാതിയിൽ നാൽപ്പതുകാരൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
pocso-case-

കൊൽക്കത്ത : പതിനാറ് കാരിക്ക് സ്‌പെഷൽ ക്ലാസെടുക്കുന്നതിന് വേണ്ടി വീട്ടിലെത്തിയ അദ്ധ്യാപകന്റെ ലൈംഗിക അതിക്രമം. കൊൽക്കത്തയിലാണ് ബയോളജി അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചത്. പരീക്ഷയ്ക്ക് മുൻപായി പാഠഭാഗങ്ങൾ വിശദീകരിച്ച് നൽകുന്നതിനായിട്ടാണ് ട്യൂഷനെടുക്കുന്ന അദ്ധ്യാപകൻ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. എന്നാൽ ക്ലാസെടുക്കുന്നതിനിടെ ഇയാൾ പെൺകുട്ടിയെ ബലമായി പിടിച്ച് ചുംബിക്കുവാൻ ശ്രമിക്കുകയായിരുന്നു. അദ്ധ്യാപകന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായെന്ന് പെൺകുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. മുറിയിൽ ഒറ്റയ്ക്ക് പെൺകുട്ടിയെ ഇരുത്തിയാണ് ഇയാൾ ക്ലാസെടുത്തിരുന്നത്.

അദ്ധ്യാപകനെതിരെ പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതിപ്പെട്ടത്. തന്റെ മകളെ ട്യൂഷനെടുക്കാനെത്തിയയാൾ സ്പർശിക്കുകയും, ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇയാൾ പരാതിയിൽ ആരോപിക്കുന്നു. പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് അദ്ധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SPECIAL, SPECIAL CLASS, SEX EDUCATION, BIOLOGY, POLICE CASE, POCSO CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.