ആലപ്പുഴ: കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നിന്ന് ജി.വി. രാജാ അവാർഡുകൾ നേടിയ കായിക താരങ്ങളെ ആദരിക്കും. ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ അഡ്വ. എ.എം. ആരിഫ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷയാകും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ. ജോസഫ് സ്വാഗതവും സെക്രട്ടറി എൻ. പ്രദീപ് കുമാർ നന്ദിയും പറയും. വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം കെ.കെ. പ്രതാപൻ, എക്സി. കമ്മിറ്റി അംഗങ്ങളായ ടി. ജയമോഹൻ, പി.കെ. ഉമാനാഥൻ, അഡ്വ. കുര്യൻ ജയിംസ്, ടി.കെ. അനിൽ, ജിതശ്രീ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |