തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റൽ മീഡിയ സ്റ്റുഡിയോ പാർട്ടി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയും ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ശശി തരൂർ എം.പിയും മുൻ കേന്ദ്രമന്ത്രി പള്ളം രാജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോൺഗ്രസ് പ്രവർത്തനങ്ങൾ സൈബർ ലോകത്തും സമൂഹമാധ്യമങ്ങളിലും കൂടുതൽ പ്രചരിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യം. കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളെ പ്രതിരോധിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി. തോമസ്, ടി. സിദ്ദിഖ്, കെ.പി.സി.സി ഡിജിറ്റൽ മീഡിയാ സെൽ കൺവീനർ അനിൽ അന്റണി, ബി.എസ്. ഹരീന്ദ്രനാഥ്, ജോൺ വിനീഷ്യസ്, അനിൽ ബോസ്, ആർ.വി. രാജേഷ്,കെ.ബി. ശശികുമാർ തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |