വാഷിംഗ്ടൺ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വിദേശികൾക്ക് നവംബർ എട്ടുമുതൽ അമേരിക്കയിൽ കരമാർഗവും ആകാശമാർഗവും പ്രവേശിക്കാം. വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മൗനോസ് ആണ് ഇക്കാര്യം അറിയിച്ചത്. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 2020 മാർച്ച് മുതൽ യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു.എസിൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |