കൊച്ചി: ലോക കാഴ്ച ദിനത്തോടനുബന്ധിച്ചു സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഒഫ് ദി വിഷ്വലി ചലഞ്ച്ഡ് (എസ്.ആർ .വി .സി.), ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ബ്ലൈൻഡ് ഫുട്‌ബാൾ പ്രദർശനമത്സരവും നടത്തവും സംഘടിപ്പിച്ചു. ബ്ലൈൻഡ് ഫുട്‌ബാൾ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശേരി ഉദ്ഘാടനം ചെയ്തു. നടത്തത്തിന് ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബാൾ അക്കാഡമിയിലെയും താരങ്ങൾ നേതൃത്വം നൽകി. ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബാൾ ഫെഡറേഷൻ സ്‌പോർട്ടിംഗ് ഡയറക്ടർ സുനിൽ ജെ. മാത്യു, ഇന്നർവീൽ കൊച്ചി പ്രസിഡന്റ് ഗീത, കേരള ബ്ലൈൻഡ് ഫുട്‌ബാൾ ടീം ക്യാപ്റ്റൻ അനീഷ് എം.കെ, ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബാൾ താരങ്ങളായ ഫലാൻ സി.എസ്, ആന്റണി സാമുവേൽ, കില്ലിംഗ്‌സൺ. ഡി. മരാക് എന്നിവർ പങ്കെടുത്തു.