ന്യൂഡൽഹി: ദസറ ആഘോഷത്തിന്റെ ഭാഗമായി രാമായണത്തിലെ കഥാപാത്രങ്ങളെ ആധാരമാക്കിയ ആക്ഷേപ ഹാസ്യ പരിപാടി വിവാദമായതിനെ തുടർന്ന് ,ഡൽഹി എയിംസ് വിദ്യാർത്ഥി അസോസിയേഷൻ മാപ്പപേക്ഷിച്ചു.
സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച പരിപാടിയുടെ വീഡിയോ കണ്ട പലരും അതിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ദസറ ആഘോഷം ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്ന് എയിംസ് അധികൃതർ വിശദീകരിച്ചു. ഒന്നാം വർഷ മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾ നടത്തിയ പരിപാടികൾ ആരുടെയും മത വികാരത്തെ വ്രണപ്പെടുത്താൻ മനപൂർവം ഉദ്ദേശിച്ചായിരുന്നില്ലെന്നും ,ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്നും അസോസിയേഷൻ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |