മ്യൂണിക്ക്: ജർമ്മൻ ബുണ്ടസ് ലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ചിരവൈരികളായ ബയേർ ലെവർകൂസനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ബയേണിനായി സൂപ്പർതാരം റോബർട്ട് ലെവാൻഡോവ്സ്കിയും സെർജി ഗ്നാബ്രിയും ഇരട്ട ഗോളുകൾ നേടിയപ്പോൾ തോമസ് മുള്ളർ ഒരു ഗോളടിച്ചു. പാട്രിക്ക് ഷിക്ക് ലെവർകൂസന്റെ ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ ബയേൺ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 19 പോയന്റാണ് ടീമിനുള്ളത്. ബൊറൂഷ്യ ഡോർട്ട്മുണ്ടാണ് രണ്ടാമത്. ലെവർകൂസൻ മൂന്നാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |