SignIn
Kerala Kaumudi Online
Saturday, 27 April 2024 4.05 AM IST

അമ്മയോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് പൃഥ്വിരാജ്, വൈറലായി ലൊക്കേഷനിലെ 'ഗോൾഡൻ' ചിത്രങ്ങൾ

prithviraj

അമ്മയോടൊപ്പം ലൊക്കേഷനിൽ ജന്മദിനമാഘോഷിച്ച് പൃഥ്വിരാജ്. അൽഫോൻസ് പുത്രൻ ചിത്രമായ ഗോൾഡിന്റെ സെറ്റിലാണ് മല്ലിക സുകുമാരനോടൊപ്പം പൃഥ്വിരാജ് തന്റെ മുപ്പത്തിയൊൻപതാം പിറന്നാൾ ആഘോഷിച്ചത്. താരം അമ്മയോടും പ്രൊഡക്ഷൻ ടീമിനോടുമൊപ്പം കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വൈറലാവുകയാണ്. പൃഥ്വിരാജിന്റെ അൗദ്യോഗിക നെറ്റ് വർക്കിംഗ് ടീമായ പൊഫാക്ടിയോയാണ് ചിത്രങ്ങൾ പങ്കുവയ്ച്ചത്. അൽഫോൻസ് പുത്രൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും ചിത്രങ്ങളിലുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ്, നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജും അൽഫോൻസ് പുത്രനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോൾഡ്. പൃഥ്വിരാജ് നയൻതാരയോടൊപ്പം അഭിനയിക്കുന്ന മുഴുനീള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ 'ബ്രോ ഡാഡി'യുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു.രജനീകാന്ത് നായകനായ അണ്ണാത്തെ ആണ് നയൻതാരയുടേതായി പുറത്തുവരാനുള്ള ബിഗ് ബജറ്റ് ചിത്രം. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രത്തിലും നയൻതാരയാണ് നായിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRITHVIRAJ, BIRTHDAY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.