ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,623 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 197 മരണങ്ങളും സ്ഥിരീകരിച്ചു. 19,446 പേർ രോഗമുക്തരായി. നിലവിൽ 1,78,098 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,41,08,996 ആയി. ഇതുവരെ 3,34,78,247 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 4,52,651. ഇതുവരെ 99,12,82,283 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച 41,36,142 ഡോസുകളാണ് വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |