കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന പേരിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയതിനെതിരെ ട്രാവൽ വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കണ്ണൂർ കിളിയന്തറ സ്വദേശി എബിൻ വർഗീസും സഹോദരൻ ലിബിൻ വർഗീസും നൽകിയ ഹർജി ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് പരിഗണിച്ചത്. വാൻ കാരവാനാക്കി രൂപം മാറ്റിയാണ് ഇവർ യാത്ര നടത്തിയിരുന്നത്. അനധികൃതമായി വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയതു കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു. ഇതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്തത്. സർക്കാരിന്റെ നടപടിയിൽ ഇടപെടാൻ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് ഹർജി തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |