വാഷിംഗ്ടൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലക്കുള്ള യാത്ര ആരെഭിക്കുന്നതിനിടെയാണ് ഫ്ലയർ ബിൽഡേഴ്സ് ഉടമ അലൻ കെന്റിന്റെ സ്വകാര്യ വിമാനം അഗ്നിക്കിരയായത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്
തീ പിടിച്ച ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ട് യാത്രക്കാർ ചികിത്സയിലാണ്.
അപകടത്തിന്റെ കാരണം പരിശോധിക്കുകയാണെന്ന് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |