തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് മുന്നോടിയായി മിൽമ തിരുവനന്തപുരം യൂണിയൻ വ്യത്യസ്തതരം മധുരപലഹാരങ്ങളടങ്ങിയ 'ദീപാവലി ഗിഫ്റ്റ് ബോക്സ്" വിപണിയിലിറക്കി. കാഷ്യു ബർഫി, മിൽമ പേട, ഗീ മൈസൂർ പാക്ക്, പൈനാപ്പിൾ ഹൽവ, ഗ്രേപ്പ് ഹൽവ, മോത്തിചൂർ ലഡു എന്നിവയാണ് ആകർഷകമായ ഗിഫ്റ്റ് ബോക്സിൽ പായ്ക്ക് ചെയ്ത് ലഭ്യമാക്കുന്നത്. വില 250 രൂപ. തിരുവനന്തപുരം മേഖലാ യൂണിയൻ നേരിട്ട് നടത്തുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്റ്റാളുകൾ, ഷോപ്പികൾ, പാർലറുകൾ, അംഗീകൃത ഏജൻസികൾ എന്നിവിടങ്ങളിൽ ദീപാവലി ഗിഫ്റ്റ് ബോക്സുകൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |