മണിമല: കൂട്ടിക്കൽ പഞ്ചായത്തിൽ വീടു നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് താങ്ങായി മണിമല പഞ്ചായത്തിലെ കുടുംബശ്രീ. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും മൂലം വീടു നഷ്ടപ്പെട്ടവരിൽ കൂട്ടിക്കൽ പഞ്ചായത്ത് നിർദ്ദേശിക്കുന്ന ഒരു കുടുംബത്തിന് കുടുംബശ്രീ വീട് നിർമ്മിച്ചു നൽകും. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമണിന്റെ നിർദേശം അംഗീകരിക്കുകയായിരുന്നു. ഇതിനായി ഓരോ കുടുംബശ്രീ അംഗവും 250 രൂപ വീതം സംഭാവന നൽകും . മൂവായിരത്തോളം വരുന്ന കുടുംബശ്രീ ആംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന ഈ തുക ഉപയോഗിച്ചാണ് വീട് നിർമ്മിക്കുക. വീടുകളിൽ അടിഞ്ഞ മാലിന്യങ്ങൾ 150 പേരടങ്ങുന്ന കുടുംബശ്രീ വോളണ്ടിയർമാർ നീക്കം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |