കൊച്ചി: ടൂറിസം രംഗത്തെ സംഘടനയായ കേരള ട്രാവൽ മാർട്ട് (കെ.ടി.എം) സൊസൈറ്റിയുടെ പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ് എന്നിവർ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജെയിംസ് കൊടിയന്തറയാണ് വൈസ് പ്രസിഡന്റ്. ട്രഷറർ ജിബ്രാൻ ആസിഫ്. ജോയിന്റ് സെക്രട്ടറി സി. ഹരികുമാർ.
എസ്. സ്വാമിനാഥൻ, എം. ശൈലേന്ദ്രൻ, വി. വിനോദ്, ജോബിൻ ജോസഫ്, ജോസ് സ്കറിയ, ഇ.എൽ സഹീർ, മനോജ് ബാബു, ഒ.എം. രാകേഷ്, യു.സി. റിയാസ്, ജനീഷ് ജലീൽ, മല്ലിക ദിനേശ്കുമാർ, നിർമ്മല ലില്ലി എന്നിവരാണ് നിർവാഹക സമ്മിതിയംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |