തവാംഗ് : അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കുന്നത് ടിബറ്റൻ ജനതയുടെ ആത്മീയ വിഷയമാണെന്നും അതിനാൽ അതിൽ ചൈനയ്ക്ക് യാതൊരു വിധത്തിലുള്ള പങ്കുണ്ടാവില്ലെന്നും ടിബറ്റൻ ആത്മീയ ആചാര്യനും നിലവിലെ ദലൈലാമയുമായ ടെൻസിൻ ഗ്യാറ്റ്സോ. ചൈനീസ് സർക്കാർ നിരീശ്വരവാദം പിന്തുടരുന്നവരാണെന്നും മതത്തിലുംം ആത്മീയതയിലും വിശ്വാസമില്ലാത്തവർക്ക് ടിബറ്റൻ ജനതയുടെ ആത്മീയ ആചാര്യനെ തിരഞ്ഞെടുക്കാനുള്ള വിഷയത്തിൽ പങ്കുചേരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദലൈലാമയെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ വിഷയമല്ലെന്നും തികച്ചും ആത്മീയ മതപരമായ ചടങ്ങാണെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്-ചൈന അതിർത്തി പ്രദേശത്ത് കേന്ദ്രസർക്കാരും സേനയും കൂടുതൽ ജാഗരൂകരായിരിക്കണമെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |