SignIn
Kerala Kaumudi Online
Thursday, 19 September 2024 4.48 AM IST

21 പവൻ കവർന്ന കേസിൽ അന്വേഷണം ഊർജിതം

Increase Font Size Decrease Font Size Print Page
gold

കാസർകോട്: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 21 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നയാബസാർ ചെറുഗോളി ബീരിഗുഡ്ഡെയിലെ സി. പുരുഷോത്തമയുടെ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്തത്. കല്യാണചടങ്ങ് കഴിഞ്ഞ് ബന്ധുവീട്ടിൽ നിന്ന് രാത്രിയിൽ മടങ്ങിയെത്തിയ വീട്ടുകാർ ഇന്നലെ രാവിലെ വസ്ത്രമെടുക്കാനായി അലമാര തുറന്നപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി അറിഞ്ഞത്. രണ്ടരപ്പവന്റെ നെക്ലസുകൾ, മൂന്നരപ്പവന്റെ പെഡന്റ് ചെയിൻ, രണ്ടരപ്പവന്റെ വള, രണ്ടുപവന്റെ മുത്തുമാല, അഞ്ചുപവന്റെ കരിമണിമാല, അരപ്പവന്റെ അഞ്ച് മോതിരം, കാൽപവന്റെ കമ്മൽ, ഒരുപവന്റെ ജിമിക്കി, ഒരു പവന്റെ കൈചെയിൻ, ഒരുപവന്റെ മാല തുടങ്ങിയവയാണ് മോഷണം പോയത്. കാസർകോട്ടുനിന്ന് വിരലടയാളവിദഗ്ധരും പോലീസ് നായയും കവർച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. കുമ്പള എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROBERY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.