കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ ലാഭം നടപ്പുവർഷത്തെ (2021-22) രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ 22 ശതമാനം ഉയർന്ന് 40.47 കോടി രൂപയിലെത്തി. 33.28 കോടി രൂപയായിരുന്നു മുൻവർഷത്തെ സമാനപാദ ലാഭം. വരുമാനം 108.59 കോടി രൂപയിൽ നിന്ന് 17 ശതമാനം വർദ്ധിച്ച് 127.24 കോടി രൂപയായി.
നികുതിക്ക് മുമ്പത്തെ ലാഭത്തിൽ 22 ശതമാനവും എബിറ്റ്ഡയിൽ (നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകൾ കഴിച്ചുള്ള വരുമാനം) 21 ശതമാനവും വളർച്ചയുണ്ട്. നടപ്പുവർഷം ആദ്യപാതിയിലെ (ഏപ്രിൽ-സെപ്തംബർ) ലാഭം 36 ശതമാനം മുന്നേറി 78.86 കോടി രൂപയിലെത്തി. വരുമാനം 248.21 കോടി രൂപയാണ്; വളർച്ച 24 ശതമാനം. 11 ലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. 61,000 കോടി രൂപയുടെ ആസ്തിയും കൈകാര്യം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |