തിരുവനന്തപുരം: നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രമായ ഐസിഫോസ് ' ബാക്ക്- ടു- വർക്ക്’ പരിപാടി ആരംഭിക്കുന്നു. വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളിൽ പരിശീലനം നൽകുന്നതുവഴി വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുത്തു നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.
‘ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ’ ആണ് ഈ വർഷത്തെ 'ബാക്ക്-ടു-വർക്ക് റസിഡൻഷ്യൽ പ്രോഗ്രാമിന്റെ ആദ്യബാച്ചിൽ പരിശീലിപ്പിക്കുന്നത്. കാര്യവട്ടത്തെ സ്പോർട്സ്ഹബ്, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ നവംബർ 17നാണ് പരിപാടി നടത്തുന്നത്.
‘ജെന്റർ ആൻഡ് ടെക്നോളജി’ സംരംഭത്തിന്റെ ഭാഗമായി ‘ വിമെൻ ഹാക്കത്തോൺ’, ‘ വിന്റർ സ്കൂൾ ഫോർ വിമെൻ ’ മുതലായ സ്ത്രീശാക്തീകരണ പരിപാടികൾ ഐസിഫോസ് സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാങ്കേതിക മേഖലയിൽ സംഭാവനകൾ നൽകാൻ അവരെ സഹായിക്കാനുമാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |