ന്യൂഡൽഹി: അതിർത്തികളിൽ നിന്ന് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയാൽ കർഷകർ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ മജിസ്ട്രേറ്റ് ഓഫീസുകളിലും കൂടാരങ്ങൾ സ്ഥാപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ കൂടാരങ്ങൾ പൊളിക്കാനാണ് അവർ ശ്രമിക്കുന്നത്. ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ബലം പ്രയോഗിച്ച് നീക്കാനാണ് സർക്കാരിന്റെ ശ്രമം. സർക്കാർ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും.സർക്കാർ ഓഫീസുകളെ ധാന്യ വിപണികളാക്കി മാറ്റുമെന്നും ടിക്കായത്ത് പറഞ്ഞു.