കുണ്ടന്നൂർ: യൂത്ത് കോൺഗ്രസ് കുണ്ടന്നൂർ ജെ.ബി.എസ് രാജീവ്ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അഫ്സൽ നമ്പ്യാരത്ത് ഉദ്ഘാടനം ചെയ്തു. മരട് മണ്ഡലം പ്രസിഡന്റ് ബെൻഷാദ് നെടുവിലവീട് അദ്ധ്യക്ഷനായി. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അമിത്, അഡ്വ.ടി.കെ. ദേവരാജൻ, സുനീലസിബി, കൗൺസിലർമാരായ സിബി, ശോഭാചന്ദ്രൻ, കൃഷ്ണേന്ദു, ആഷ്ഭിൻ ആന്റണി, ഷർവിൻ, അശ്വിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ഭാരവാഹികളായി നവീൻ ഫ്രാൻസിസ് (പ്രസിഡന്റ്), ധന്യ മണിക്കുട്ടൻ, അതുൽ (വൈസ് പ്രസിഡന്റുമാർ), മിലൻ മാർട്ടിൻ, ആഷ്കുമാർ, സ്വരാജ് പി.വി (ജനറൽ സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |