SignIn
Kerala Kaumudi Online
Thursday, 19 September 2024 7.46 PM IST

ജപ്പാനിൽ ജോക്കർ മോഡൽ ആക്രമണം ട്രെയിനിന് തീയിട്ടു

Increase Font Size Decrease Font Size Print Page
vghg

ടോക്യോ: ജപ്പാനിലെ ടോക്യോയിൽ 24 കാരൻ ട്രെയിനിനുള്ളിൽ നടത്തിയ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ടാണ് ലോകപ്രശസ്തമായ ബാറ്റ്മാൻ സിനിമയിലെ വില്ലൻ കഥാപാത്രം 'ജോക്കറിന്റെ' വേഷം ധരിച്ച 24 വയസുകാരൻ ട്രെയിൻ യാത്രക്കാരെ അക്രമിച്ചത്. നഗരത്തിൽ ഹാലോവീൻ ആഘോഷങ്ങൾ നടക്കുകയായിരുന്നതിനാൽ അക്രമിയുടെ വേഷവിധാനങ്ങളിൽ യാത്രക്കാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. അക്രമി കത്തി ഉപയോഗിച്ച് യാത്രക്കാരെ ആക്രമിച്ച ശേഷം ട്രെയിനിൽ ഒരു ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപ്പിടിത്തം ഉണ്ടാകുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ട്രെയിനിൽ പൊട്ടിത്തെറി ഉണ്ടായതിന്റെ ദൃശ്യങ്ങളും ട്രെയിൻ നിർത്തിയതിനു പിന്നാലെ യാത്രക്കാർ ജനാല വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. അക്രമിയെ പൊലീസ് സംഭവ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റിൽ ടോക്യോയിൽ നടന്ന മറ്റൊരു ട്രെയിൻ ആക്രമണത്തിൽ ഒൻപതു പേർക്ക് പരുക്കേറ്റിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.