മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെയുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തട്ടാരമ്പലം ജംഗ്ഷനിലുള്ള 326ാം നമ്പർ ആഞ്ഞിലിപ്ര ശാഖായോഗം ഓഡിറ്റോറിയത്തിൽ നടക്കും.
18 വയസ് പൂർത്തിയായവരും വിവാഹിതരാകാത്തവരും വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയാത്തവരുമായ യുവതീയുവാക്കൾക്ക് ക്ലാസിൽ പങ്കെടുക്കാം
കോഴ്സിൽ പങ്കെടുക്കുന്നവർ രണ്ട് ദിവസവും രാവിലെ ഒൻപതിനു മുൻപ് ശാഖാ സെക്രട്ടറിയുടെ കത്തുമായി ക്ലാസിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9447456168, 9142332655
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |