SignIn
Kerala Kaumudi Online
Thursday, 19 September 2024 1.38 AM IST

പ്രവാസികൾക്ക് 30 ലക്ഷം രൂപയുടെ തൊഴിൽ വായ്പാ പദ്ധതിയുമായി പിന്നാക്ക വികസന കോർപറേഷൻ

Increase Font Size Decrease Font Size Print Page
loan

 സംരംഭങ്ങൾക്ക് 30 ലക്ഷം വരെ വായ്പ

തിരുവനന്തപുരം: വിദേശത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ ഒ.ബി.സി,​ മതന്യൂനപക്ഷ വിഭാഗക്കാരായ പ്രവാസികൾക്ക്

സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ 30 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ‌‌ർപ്പറേഷൻ തുടക്കമിട്ടു.ആറു മുതൽ എട്ടു ശതമാനം വരെയാണ് പലിശ. വായ്പയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

പദ്ധതിയനുസരിച്ച് ഡയറി ഫാം, പൗൾട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, അക്വാ കൾച്ചർ, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാർഡ്‌വെയർ ഷോപ്പ്, ഫർണിച്ചർ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാർലർ, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷൻ സ്റ്റോർ, ഡ്രൈവിംഗ് സ്കൂൾ, ഫിറ്റ്നെസ് സെന്റർ, സൂപ്പർ മാർക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാർമെന്റ് യൂണിറ്റ്, ഫ്ളോർ മിൽ, ഡ്രൈക്ളീനിംഗ് സെന്റർ, മൊബൈൽ ഷോപ്പ്, ഫാൻസി- സ്റ്റേഷനറി സ്റ്റോൾ, മിൽമാ ബൂത്ത്, പഴം- പച്ചക്കറി വില്പനശാല, ഐസ്ക്രീം പാർലർ, മീറ്റ് സ്റ്റാൾ, ബുക്ക് സ്റ്റാൾ, എൻജിനിയറിംഗ് വർക്ക് ഷോപ്പ്, ടൂറിസം സംരംഭങ്ങൾ തുടങ്ങിയവ ആരംഭിക്കാം. സ്വയംതൊഴിലിനായി വാഹനം വാങ്ങാനും വായ്പ ലഭിക്കും.

നോർക്ക റൂട്ട്സ് ശുപാർശ ചെയ്യുന്ന പ്രവാസികൾക്ക് പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65. ഇതിന് www.norkaroots.net എന്ന വെബ്സൈറ്റിൽ NDPREM- Rehabiliation Scheme for Return NRKs എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യണം. വായ്പാ അപേക്ഷാ ഫോറത്തിന് നോർക്ക റൂട്ട്സിൽ നിന്നുള്ള ശുപാർശക്കത്ത് സഹിതം കോർപ്പറേഷന്റെ ജില്ലാ,​ ഉപജില്ലാ ഒാഫീസുകളെ സമീപിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ksbcdc.com

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.