പുനലൂർ: മതിയായ രേഖകളില്ലാതെ അനധികൃതമായി പാറയും മണ്ണും കടത്തിയ മൂന്ന് ടിപ്പർ ലോറികൾ പുനലൂർ പൊലീസ് പിടിച്ചെടുത്തു. കാര്യറ ഭാഗത്ത് നിന്ന് മണ്ണും, കുതിരച്ചിറ ഭാഗത്ത് നിന്ന് പാറയും കയറ്റിയെത്തിയ ടിപ്പറുകളാണ് പുനലൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം പിടി കൂടിയത്. മൂന്ന് വാഹനങ്ങളും ജില്ലാ കളക്ടർക്ക് കൈമാറി. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്റെ നിർദ്ദേശത്തെ തുടർന്നാണ് ടിപ്പറുകൾ പിടികൂടിയതെന്ന് എസ്.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |