കൊച്ചി: കേരളത്തിലെയും ലക്ഷദ്വീപിലെയും തീരസുരക്ഷ ഉറപ്പാക്കുന്നതിനായി കൊച്ചി നേവൽ ബേസിന്റെ നേതൃത്വത്തിൽ പോർട്ട് ഓഫീസർമാർ സൂപ്പർവൈസർമാർ, ലൈറ്റ് ഹൗസ് കീപ്പർമാർ എന്നിവർക്കായി ദ്വിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കപ്പലുകൾ, മുങ്ങിക്കപ്പലുകൾ, വിമാനങ്ങൾ എന്നിവ തിരിച്ചറിയാനും. തീരദേശ സുരക്ഷയ്ക്കെതിരായ ഭീഷണികൾ, ഇവ നേരിടാൻ സായുധ സേനയ്ക്കും സിവിൽ ഏജൻസികൾക്കും ലഭ്യമായ വിഭവങ്ങളും നാവിക താവളത്തിലെ ഡൈവിംഗ് സ്കൂളിലെ ഫ്ളോട്ടുകൾ, ഡൈവിംഗ് റാഫ്റ്റുകൾ എന്നിവയെ തിരിച്ചറിയുന്നതിനുള്ള പ്രായോഗിക ക്ലാസും നൽകി. ഐ.എൻ.എസ് ദ്രോണാചാര്യയിലെ നേവൽ കോസ്റ്റൽ ബാറ്ററിയും കോസ്റ്റ് ഗാർഡിന്റെ ജില്ലാ ആസ്ഥാന സന്ദർശനവും സെമിനാറിന്റെ ഭാഗമായി നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |