മുംബയ്: മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊട്ഗുൽ - ഗ്യാരപട്ടി മേഖലയിലെ ഉൾവനത്തിൽ ഇന്നലെ പുലർച്ചെയാണ് വെടിവയ്പ് നടന്നത്. വെടിവയ്പിൽ പന്ത്രണ്ടോളം മാവോയിസ്റ്റുകൾക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് സ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |