അമ്പലപ്പുഴ: നീർക്കുന്നംതേവരുനട, കളപ്പുരക്കൽ ക്ഷേത്രം എന്നിവയുടെ പരിസരങ്ങളിൽ കഞ്ചാവ് വില്പന നടത്തിവന്ന സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. ഈ പ്രദേശങ്ങളിൽ പതിവായി കഞ്ചാവ് സംഘം തമ്പടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.തുടർന്നു നടത്തിയ നിരീക്ഷണത്തിലാണ് കഴിഞ്ഞ രാത്രിയിൽ ഇവരെ പിടികൂടിയത്.ഇതിൽ പ്രായ പൂർത്തിയാകാത്ത രണ്ട് കുട്ടികളുമുണ്ടായിരുന്നു. സംഘത്തിലുണ്ടായിരുന്ന നീർക്കുന്നം പുതുവൽ സംജിത്തി(19)ന്റെ പക്കൽ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നീർക്കുന്നം പുതുവൽ സജി (19), പുന്നപ്ര തെക്ക് പഞ്ചായത്ത് 11-ാം വാർഡ് പുതുവൽ ഷാജഹാൻ (19), വണ്ടാനം പുതുവൽ ഇക്ബാൽ (22), അമ്പലപ്പുഴ കോമന പുത്തൻ പറമ്പ് രാധാകൃഷ്ണൻ (27) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |