കൊച്ചി: പ്രതിരോധ താരം ജെസെൽ കർനെയ്റോ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ക്യാപ്ടനാവും. കഴിഞ്ഞ സീസണിലെ മൂന്ന് ക്യാപ്ടൻമാരിൽ ഒരാളാണ് ജെസെൽ. നവംബർ 19ന് തുടങ്ങുന്ന പുതിയ സീസണിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ പരിശീലിക്കുന്ന ടീം 19ന് ഫറ്റോർഡ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെ നേരിടും. നിലവിൽ ഗോവയിൽ പരിശീലനത്തിലാണ് ടീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |