കോഴിക്കോട്: ചെറുകുളത്തൂരിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു. വെൺമാറ സ്വദേശി അരുണിന്റെ വീടിന്റെ രണ്ടാം നില പണിയുന്നതിനിടെയാണ് സ്ലാബ് തകർന്ന് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
വീട്ടിനുള്ളിൽ കുടുങ്ങിക്കിടന്ന ഒമ്പത് തൊഴിലാളികളെയും രക്ഷപ്പെടുത്തി. കോൺക്രീറ്റ് സ്ലാബ് മുറിച്ചു മാറ്റിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. രണ്ടു യൂണിറ്റ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |