തോപ്പുംപടി: ഫ്ളാറ്റിൽ പണം വച്ച് ചീട്ട് കളിച്ച 13 അംഗ സംഘത്തെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി തുണ്ടിപ്പറമ്പിൽ ബഷീർ, പനയപ്പിള്ളി പണ്ടാരപ്പടം വീട്ടിൽ ഷഫീഖ് മജീദ്, മട്ടാഞ്ചേരി ബംഗ്ലാവ് പറമ്പിൽ വീട്ടിൽ സലീഷ് ഇഷാൻ, പള്ളുരുത്തി തൈക്കൂടത്തിൽ തോമസ് ആന്റണി, പള്ളുരുത്തി പൂപ്പനശേരി ജോൺസൺ ജോസഫ്, പള്ളുരുത്തി പറമ്പിൽ വീട്ടിൽ ഷിഹാബ് അലി, പനങ്ങാട് മൈലത്തറ ജെയ്സൺ ആന്റണി, കപ്പലണ്ടിമുക്ക് ഷബീർ മുരാരി, ഫോർട്ട്കൊച്ചി കുറുപ്പംവീട്ടിൽ ആസിഫ് ഷംനാദ്, പനങ്ങാട് പള്ളത്തോഴത്തു വീട്ടിൽ റഷീദ് ഹൈദ്രോസ്, പള്ളുരുത്തി വലിയപുരയ്ക്കൽ സന്തോഷ് പരമു, പനയപ്പിള്ളി പണ്ടാരപ്പറമ്പ് വീട്ടിൽ ആസഫ് ഹാരിസ്, മട്ടാഞ്ചേരി കൊച്ചങ്ങാടി അൻവർ യൂസഫ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 8.26 ലക്ഷം രൂപയും നോട്ട് എണ്ണുന്ന മെഷീനും കണ്ടെടുത്തു. അവധി ദിവസങ്ങളിൽ മാത്രമാണ് ഇവർ ചീട്ടുകളിച്ചിരുന്നത്. എല്ലാവരും ചെറുകിട വ്യവസായികളും മറ്റുമാണ്. ഒരുമാസത്തെ നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |