കണ്ണൂർ: പ്രശസ്ത സീരിയിൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. 15 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായത്.കണ്ണൂർ ചെറുകുന്നിലുള്ള വീട്ടിലായിരുന്നു മോഷണം. മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവാഹ ശേഷം ഭർത്താവിനൊപ്പം ലണ്ടനിലാണ് ശ്രീകലയുടെ താമസം. കൊവിഡിനെ തുടർന്ന് അടുത്തിടെ ശ്രീകല നാട്ടിലെത്തിയിരുന്നെങ്കിലും മോഷണ വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ചെറുകുന്നിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വിരലടയാള വിദഗദ്ധരെത്തി പരിശോധന നടത്തി. പരിസരവാസികളെയും വീടുമായി അടുപ്പമുള്ളവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |