SignIn
Kerala Kaumudi Online
Thursday, 19 September 2024 3.54 AM IST

സ്കോഡ സ്ളാവിയ വിപണിയിലേക്ക്

Increase Font Size Decrease Font Size Print Page
slavia

കൊച്ചി: പ്രമുഖ ചെക്ക് റിപ്പബ്ളിക് വാഹന നിർമ്മാണ കമ്പനിയായ സ്‌കോഡ, ഇന്ത്യയ്ക്കായി പ്രത്യേകം ആവിഷ്‌കരിച്ച 'ഇന്ത്യ 2.0" പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടാമത്തെ മോഡലായ പ്രീമിയം സെഡാൻ സ്ലാവിയ അടുത്തവർഷം ആദ്യപാദത്തിൽ ഇന്ത്യൻ വിപണിയിലെത്തും. ബുക്കിംഗിന് ഇന്നലെ തുടക്കമായി.

സ്‌കോഡ ഓട്ടോ ഫോക്‌സ്‌‌വാഗൻ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ ഗുർപ്രതാപ് ബൊപ്പാറായ്, സ്‌കോഡ ഓട്ടോ ബ്രാൻഡ് ഡയറക്‌ടർ സാക്ക് ഹോളിസ് എന്നിവർ ചേർന്ന് പുത്തൻ സ്ളാവിയ ഇന്നലെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യ 2.0 പദ്ധതിയിലെ ആദ്യ മോഡലായി കുഷാക്ക് എസ്.യു.വി നേരത്തേ വിപണിയിലെത്തി വൻ സ്വീകാര്യത ഉറപ്പാക്കിയിരുന്നു. രണ്ടാംമോഡലായ സ്ളാവിയയുടെ നിർമ്മാണത്തിൽ 95 ശതമാനവും പ്രാദേശിക നിർമ്മാണഘടങ്ങൾ സ്വീകരിച്ചാണെന്ന പ്രത്യേകതയുമുണ്ട്.

എം.ക്യു.ബി-എ0-ഇൻ പ്ളാറ്റ്‌ഫോമിൽ പുതുമനിറഞ്ഞ ലുക്കിലാണ് സ്ളാവിയയെ ഒരുക്കിയിട്ടുള്ളത്. ശ്രേണിയിലെ ഏറ്റവും വീതിയേറിയ മോഡലായ സ്ളാവിയയ്ക്ക് കരുത്തേറിയ ഒരു ലിറ്റർ, 1.5 ലിറ്റർ പെട്രോൾ എൻജിനുകളാണുള്ളത്. വിശാലമായ അകത്തളത്തിൽ അ‌ഞ്ച് മുതിർന്നവർക്ക് സുഖയാത്ര ചെയ്യാം. 521 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്.

കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, കാർബൺ സ്‌റ്റീൽ എന്നിവയ്ക്ക് പുറമേ പുതിയ മെറ്റാലിക് ക്രിസ്‌റ്റൽ ബ്ളൂ, ടൊർണാഡോ റെഡ് പെയിന്റ് വർക്ക് എക്സ്‌ക്ളുസീവ് നിറഭേദങ്ങളും സ്ലാവിയയ്ക്കുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, SKODA, SLAVIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.