ലണ്ടൻ: ബ്രിട്ടനിലെ സണ്ടർലൻഡ് ഹെൻഡണിലെ ബ്ലൂ ഹൗസ് പബ്ബിൽ പ്രേതസാന്നിദ്ധ്യം. ബിയർ ഒഴിച്ച് നൽകുന്ന പിന്റ് ഗ്ലാസ് തനിയെ താഴെ വീഴുന്നത് കണ്ട് പബ്ബിന്റെ ഉടമയായ ഡാർള ആൻഡേഴ്സനടക്കമുള്ളവർ ഞെട്ടിയത് വീഡിയോ സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പബ്ബിൽ പ്രേതമുണ്ടെന്ന വാർത്ത ലണ്ടനിലെമ്പാടും പടർന്നത്. 167 വർഷം പഴക്കമുള്ളതാണ് പബ്ബ്. 20 വർഷം മുമ്പ് പബ്ബ് നടത്തിയിരുന്ന തന്റെ അമ്മായിയും സമാന അനുഭവമുണ്ടായതായി പറഞ്ഞിട്ടുണ്ടെന്ന് ഡാർള പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ഒരു ആത്മീയവാദി പബ്ബിലെത്തിയിരുന്നുവെന്നും അന്ന് ഇവിടെ പ്രേതസാന്നിദ്ധ്യമുണ്ടെന്ന് പറഞ്ഞെന്നും ഡാർള പറഞ്ഞു. മുൻപ് പബ്ബിൽ
പിന്റ് ഗ്ലാസുകൾ സ്വയം വീണുടഞ്ഞിരുന്നു. നിരപ്പായ ഭാഗത്തല്ല പബ്ബ് പ്രവർത്തിക്കുന്ന കെട്ടിടം നിൽക്കുന്നത്. അത് കൊണ്ടാകാം ബിയർ ഗ്ലാസ് ചലിച്ചതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |