അമ്പലപ്പുഴ: ആന്റിബയോട്ടിക്ക് മരുന്നുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മെഡിസിൻ വിഭാഗം മേധാവി ഡോ.ബി. പത്മകുമാർ പറഞ്ഞു. നവംബർ 18 മുതൽ 24 വരെ ലോക ആന്റി ബയോട്ടിക്ക് വാരാചരണത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സെമിനാറിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഡോ. ജൂബി ജോൺ, ഡോ. സച്ചിൻ ജയിംസ്, ആശുപത്രി വികസന സമിതി മുൻ എക്സി. അംഗം എം. മുഹമ്മദ് കോയ, നഴ്സിംഗ് സൂപ്രണ്ട് ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |